|    Apr 25 Wed, 2018 4:44 am
FLASH NEWS

സന്തോഷ് ട്രോഫിയിലെ അഭിമാന താരം അനുരാഗിന് ഫാറൂഖാബാദ് വീടൊരുക്കും

Published : 4th April 2018 | Posted By: kasim kzm

ഫറോക്ക്: പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിച്ച ഫുട്ബാള്‍ ടീമിലെ മിന്നും താരമായ പി സി അനുരാഗിന് ഫാറൂഖ് കോളേജ് വീട് ഒരുക്കും. ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഫോസയുടെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിച്ചു നല്‍കുകയെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ എം നസീര്‍ അറിയിച്ചു. കാല്‍പന്ത് കളിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുരാഗ് ഫാറൂഖ് കോളജിലെ ബിഎ സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോഴാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ മകനായ അനുരാഗ് ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് അന്തിയുറങ്ങുന്നതെന്ന് പത്ര വാര്‍ത്തയിലൂടെ് കോളജ് ക്യാമ്പസ് അറിയുന്നത്. ഇത് ഫാറൂഖ് കോളജ് കുടുംബത്തെ ഏറെ വേദനിപ്പിച്ചിരുന്നു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ എം നസീര്‍, ഫോസ പ്രസിഡന്റ് കെ കുഞ്ഞലവി, മുന്‍ പ്രിന്‍സിപ്പാള്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ എന്നിവര്‍ താല്‍പര്യമെടുത്താണ് അനുരാഗിന് വീടെന്ന പദ്ധതിക്ക് രൂപം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss