|    Jan 17 Tue, 2017 10:49 pm
FLASH NEWS

സന്തോഷിന്റെ കുടുംബത്തിന് രണ്ടു ലക്ഷം

Published : 6th January 2016 | Posted By: SMR

കല്‍പ്പറ്റ: ബൈക്കപകടത്തില്‍ മരിച്ച പേര്യ ആലാറ്റില്‍ വെണ്ണോറ അയ്യപ്പന്റെ മകന്‍ സന്തോഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മാനന്തവാടി വീക്കപ്പാറയില്‍ സാബുവിന്റെ മകന്‍ സോനുവിന്റെ ചികില്‍സയ്ക്കും കാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള കാട്ടിക്കുളം തൃശ്ശിലേരി കിഴക്കേപുരയ്ക്കല്‍ രാമചന്ദ്രന്റെ മകന്‍ രതീഷിനും വീഴ്ചയില്‍ നട്ടെല്ലിനു പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കല്‍പ്പറ്റ പിണങ്ങോട് പുതുക്കുടിക്കുന്നില്‍ കെ രാധാമണിക്കും അമ്പതിനായിരം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതു കൂടാതെ വിവിധ രോഗങ്ങള്‍ ബാധിച്ച 44 പേരുടെ ചികില്‍സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് തുക അനുവദിക്കും.
തലപ്പുഴ പോരൂര്‍ മേട്ടില്‍ തോമസ്‌കുട്ടി, തേക്കുമല പൗലോസ്, വെള്ളമുണ്ട പുളിഞ്ഞാല്‍ ചങ്ങന്‍ ഉസ്മാന്‍ മുസ്‌ല്യാര്‍, വാരാമ്പറ്റ കുനിയില്‍ എ കെ സുരേന്ദ്രന്‍, കെല്ലൂര്‍ മന്നംകണ്ടി മൊയ്തുഹാജി, എടവക താന്നിയാട് പുന്നക്കൊമ്പില്‍ പൗലോസ്, തരുവണ കരിങ്ങാരി കുറുന്തോലുമ്മല്‍ ശങ്കരന്‍ നമ്പ്യാര്‍, ചെറുകാട്ടൂര്‍ കല്ലക്കാട്ട് സോജന്‍, തലപ്പുഴ കാവില്‍വളപ്പില്‍ മിനി ജോണ്‍ എന്നിവര്‍ക്ക് 30,000 രൂപ വീതവും മറ്റുള്ള 15 പേര്‍ക്ക് 25,000 രൂപ വീതവും 10 പേര്‍ക്ക് 20,000 രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക