|    Sep 23 Sat, 2017 3:49 am
FLASH NEWS
Home   >  Kerala   >  

സന്തോഷമായില്ലേ? രാജിക്ക് ശേഷം മാധ്യമങ്ങളോട് ജയരാജന്റെ ആദ്യ പ്രതികരണം

Published : 14th October 2016 | Posted By: mi.ptk

ep-jayarajan

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച മന്ത്രി ഇപി ജയരാജന്റെ ആദ്യ പ്രതികരണം മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം കഴിഞ്ഞ് പുറത്തുവന്ന ജയരാജന്‍ സന്തോഷമായില്ലേ എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.
ബന്ധുനിയമനവുമായി വിവാദമുയര്‍ന്ന സമയത്ത് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലുമുണ്ടാകുമെന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നില്ല.
തനിക്ക് തെറ്റ് പറ്റിയതായും മറ്റ് സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് തെളിയിക്കാനുമാണ് രാജി വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക