|    Aug 17 Thu, 2017 11:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

‘സന്തോഷം; നാല് വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല’

Published : 8th August 2017 | Posted By: fsq

 

കൊച്ചി: ആജീവാനന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീശാന്ത്. നാലു വര്‍ഷം ക്ഷമയോടെ കാത്തിരുന്നതിന്റെ പ്രയോജനം ലഭിച്ചു. ബിസിസിഐ പോലൊരു ശക്തമായ അസോസിയേഷനെതിരേ ഇത്തരത്തിലുള്ള കേസ് നടത്തുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലൂം അനുകൂലമായ വിധി നേടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവുമോയെന്ന ചോദ്യത്തിന് പ്രതീക്ഷയുണ്ടെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. പ്രായം 34 ആയിട്ടുള്ളൂ.  ഇനി ഒരു എട്ടു വര്‍ഷമെങ്കിലും കളിക്കാന്‍ സാധിക്കും. അതിന് കായിക ക്ഷമത നിലനിര്‍ത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യം ക്ലബ്ബ് തലങ്ങളിലും പിന്നീട് സംസ്ഥാനത്തിന് വേണ്ടിയും മികച്ച പ്രകടനം കാഴ്ച്ചവയ്‌ക്കേണ്ടതുണ്ട്. അതിനുള്ള തയാറെടുപ്പുകളാണ് ഇനി ആവശ്യമെന്നും ശ്രീശാന്ത് പറഞ്ഞു. അടുത്ത രഞ്ജി സീസണില്‍ കേരള ടീമിലേക്ക് എത്തുകയാണ് ലക്ഷ്യം. കേരള രഞ്ജി ടീമിന്റെ കോച്ച് ഡേവ് വാട്‌മോറുമായി നേരത്തെ ആശയവിനിമയം നടത്തിയപ്പോള്‍ അനുകൂലമായ മറുപടിയാണ് ലഭിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും വിധി കേട്ടതിന് ശേഷം കോടതിയില്‍ നിന്ന് പുറത്തെത്തി ശ്രീശാന്ത് പറഞ്ഞു. ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ കുടുംബം ആഹ്ലാദം പങ്കുവച്ചു. ആപത്ത് ഘട്ടത്തില്‍ കൂടെനിന്നവരോടുള്ള കടപാടുകള്‍ മറക്കാനാവില്ലെന്ന് ശ്രീശാന്തിന്റെ അമ്മ സാവിത്രി പ്രതികരിച്ചു. ശ്രീശാന്തിന് ഇന്ത്യയ്ക്ക് ണ്ടേി കളിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ ഭുവനേശ്വരി പറഞ്ഞു. ബിസിസിഐ അതിന് അനുവദിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ആരാധകരോട് നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന് കേരള ടീമിലേക്കും ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് കെസിഎ പ്രസിഡന്റ്് ബി വിനോദ് കുമാര്‍ പറഞ്ഞു. ശ്രീശാന്ത് ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടത് ഏറെ വേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ വിലക്ക് മാറിയതിനാല്‍ കേരള ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ മുന്‍പ്രസിന്റുമായ ടി സി മാത്യു പറഞ്ഞു. കോടതിവിധിക്കെതിരെ  ബിസിസിഐ അപ്പീല്‍ പോവില്ലെന്നാണ് പ്രതീക്ഷയെന്നും ടി സി മാത്യു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക