|    Jun 25 Sun, 2017 7:29 pm
FLASH NEWS
Home   >  Editpage  >  Second edit  >  

സന്തതികള്‍

Published : 20th October 2016 | Posted By: SMR

ലോക ജനസംഖ്യയില്‍ സ്ത്രീകളും പുരുഷന്മാരും ഏകദേശം തുല്യമാണ്. ഇത് പ്രകൃതിയുടെ സ്വാഭാവിക താളമാണ്. എന്നാല്‍, ചില കാലങ്ങളില്‍ ഇതിന് അപവാദമുണ്ടായിട്ടുണ്ട്. അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും ഗൗരവമുള്ളതായിരുന്നു. ചൈനയില്‍ 1958ല്‍ സര്‍ക്കാര്‍ ഒരു പുതിയ നയം പ്രഖ്യാപിച്ചു; വന്‍ കുതിച്ചുചാട്ടം എന്നായിരുന്നു പേര്. രാജ്യത്തെ വ്യവസായ സമ്പന്നമാക്കുകയായിരുന്നു ലക്ഷ്യം. അതിനായി കൃഷിയിടങ്ങള്‍ വ്യാവസായികാവശ്യത്തിനായി അധികാരികളെ ഏല്‍പിച്ചുകൊടുക്കാന്‍ ഉത്തരവായി. ഉരുക്കിന്റെ ഉല്‍പാദനം കുതിച്ചുയര്‍ന്നു. ഉല്‍പാദനം കൂട്ടാന്‍ കാര്‍ഷികോപകരണങ്ങളും ട്രാക്ടറുകള്‍ പോലും ഉരുക്കിയെടുത്തു.
അതിനു ഫലവുമുണ്ടായി. കാര്‍ഷികോല്‍പാദനം തകര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം ഒരുപാട് പ്രദേശങ്ങള്‍ ക്ഷാമത്തിന്റെ പിടിയിലായി. ഭക്ഷണമില്ലാതെ ഏതാണ്ട് നാലരക്കോടി ജനമാണ് ചൈനയില്‍ അക്കാലത്തു മരണമടഞ്ഞത്.
കൊളംബിയാ സര്‍വകലാശാലയിലെ ഡഗ്ലസ് ആമണ്ടും സംഘവും ക്ഷാമബാധിത പ്രദേശങ്ങളിലെ ജനസംഖ്യാ മാറ്റത്തെക്കുറിച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഒരു പഠനം നടത്തി. അവര്‍ കണ്ടെത്തിയ വസ്തുത അമ്പരപ്പിക്കുന്നതായിരുന്നു. ഏറ്റവും കടുത്ത പ്രയാസം നേരിട്ട ജനങ്ങള്‍ക്കിടയില്‍ പിന്നീടുണ്ടായ കുട്ടികളില്‍ ആണ്‍കുട്ടികളുടെ സംഖ്യ വന്‍തോതില്‍ കുറഞ്ഞു. ഏതാണ്ട് അഞ്ചു ശതമാനം വരെ കുറവാണ് 1960-63 കാലത്ത് ഇവിടങ്ങളില്‍ കാണപ്പെട്ടത്.
അതിനു കാരണം, പ്രതിസന്ധികള്‍ നേരിട്ടു നിലനില്‍ക്കാന്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്ക് ജീവശാസ്ത്രപരമായി കഴിവുണ്ട് എന്നതാണെന്ന് ഗവേഷകര്‍ വാദിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക