|    Jan 24 Tue, 2017 2:35 am

സനൂജയുടെ കൊലപാതകാന്വേഷണം ദുരൂഹതയിലേക്ക്: കെ സി രാജന്‍

Published : 30th July 2016 | Posted By: SMR

കരുനാഗപ്പള്ളി: നാടിനെ നടുക്കിയ കൊലപാതകമായ കുലശേഖരപുരം കടത്തൂര്‍തൈക്കൂട്ടത്തില്‍ സനൂജ(27)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പോലിസ് അന്വേഷണം ദുരൂഹതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാസര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി രാജന്‍. കൊലപാതകം നടന്ന് 23 ദിവസം കഴിഞ്ഞിട്ടും പ്രതിയായ സനൂജയുടെ ഭര്‍ത്താവ് സലീമിനെ ക്കുറിച്ച് ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിയാത്ത കരുനാഗപ്പള്ളി പോലിസിന്റെ അന്വേഷണത്തില്‍ പൊതുജനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും പ്രതിയെ കണ്ടെത്താന്‍ പോലിസിന് കഴിയാത്തതിന് കാരണം  പോലിസ് വ്യക്തമാക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. സനൂജയുടെ കൊലപാതകിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി ടൗണില്‍ നടത്തിയ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലാപതകിയെ കണ്ടെത്താന്‍ പോലിസിന് കഴിവില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിച്ച് കേസ് മറ്റ് കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുവാന്‍ പോലിസ് തയ്യാറാവണമെന്ന് ധര്‍ണ്ണയ്ക്ക് അധ്യക്ഷത വഹിച്ച അഡ്വ. കെ പി മുഹമ്മദ് ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയനേതാക്കളായ നാസര്‍ കാട്ടുമ്പുറം, കെ എസ് പുരംസുധീര്‍, നീലികുളംസദാനന്ദന്‍, രവീന്ദ്രന്‍പിള്ള, തൊടിയൂര്‍ താഹ, എം വിജയന്‍, ഷുക്കൂര്‍, ഹക്കീം, സജീവ് പോച്ചയില്‍ സംസാരിച്ചു. ധര്‍ണ്ണയ്ക്ക് മുന്നോടിയായി ഹൈസ്‌കൂള്‍ ജങ്ഷനില്‍ നിന്നും കരുനാഗപ്പള്ളിടൗണിലേക്ക് നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രതിഷേധ റാലിയും നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക