|    Aug 18 Sat, 2018 3:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തു

Published : 11th August 2018 | Posted By: kasim kzm

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരുടെ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് (എടിഎസ്) സംസ്ഥാനവ്യാപകമായി സനാതന്‍ സന്‍സ്ഥ നേതാക്കളുടെയും അനുഭാവികളുടെയും വീടുകളില്‍ പരിശോധന നടത്തിയത്. പാല്‍ഘര്‍ ജില്ലയില്‍ സനാതന്‍ സന്‍സ്ഥ അനുഭാവിയായ വൈഭവ് റാവത്തിന്റെ വീട്ടില്‍ നിന്ന് എട്ടു നാടന്‍ ബോംബുകളും സ്‌ഫോടക വസ്തുക്കളും ലഘുലേഖകളും കണ്ടെത്തി. റാവത്തിനെ ചോദ്യം ചെയ്തു വരുകയാണ്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പൂനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പൂനെ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ തിരച്ചില്‍ തുടരുന്നുണ്ട്. അറസ്റ്റിലായവരെ ഈ മാസം 18 വരെ കസ്റ്റഡിയില്‍ വിട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss