|    Oct 23 Tue, 2018 7:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സനാതന്‍ സന്‍സ്ഥയുടെ ഹിറ്റ്‌ലിസ്റ്റ്‌ : ലക്ഷ്യമിട്ടവരില്‍ എഎപി നേതാവും നന്ദകുമാറും

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ മാധ്യമപ്രവര്‍ത്തകനും എഎപി നേതാവുമായ ആശിഷ് ഖേതനെയും നരേന്ദ്ര ധബോല്‍കറെ വെടിവച്ചു കൊന്ന കേസന്വേഷിക്കുന്ന നന്ദകുമാര്‍ നായരെയും ഹിന്ദുത്വസംഘടനായ സനാതന്‍ സന്‍സ്ഥക്ഷ്യമിട്ടിട്ടുണ്ടെന്ന് റിപോര്‍ട്ട്. 2016 ജൂണ്‍ മാസത്തിനും ഈ വര്‍ഷം ജൂലൈക്കും ഇടയില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ക്കൊണ്ടുള്ള സനാതന്‍ സന്‍സ്ഥയുടെ രണ്ടു ഭീഷണിക്കത്താണ് ആശിഷ് ഖേതന് ലഭിച്ചത്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സാമൂഹികപ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍കറുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായരും സംഘടനയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.   ആശിഷ് ഖേതന് ലഭിച്ച ഒരു ഭീഷണി കത്തില്‍ നന്ദകുമാര്‍ നായരെ ഹിന്ദു വിരുദ്ധനായിട്ടാണ് ചിത്രീകരിക്കുന്നത്. നിങ്ങള്‍ നന്ദകുമാര്‍ നായരുടെ സഹായം തേടി. ഹിന്ദു സന്യാസിമാരെ വഞ്ചിച്ച സിബിഐ ഉദ്യോഗസ്ഥനാണ് നന്ദകുമാര്‍. നിങ്ങളെ പോലുള്ള നാസ്തികര്‍ ഹിന്ദു രാഷ്ട്രത്തില്‍ വധശിക്ഷയാണ് അര്‍ഹിക്കുന്നത്. ദൈവത്തിന്റെ സഹായത്തോടെ ഞങ്ങള്‍ അത് ഉടന്‍ നടപ്പാക്കുമെന്നാണ് കത്തിലുള്ളത്. സിബിഐ സൂപ്രണ്ടായ നന്ദകുമാര്‍ നായരാണ് ധബോല്‍കര്‍ കേസില്‍ സനാതന്‍സന്‍സ്ഥ പ്രവര്‍ത്തകനായ വീരേന്ദ്ര താവ്‌ഡെയെ അറസ്റ്റ് ചെയ്തതത്.’സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരെയും ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന നിങ്ങള്‍ പരിധി ലംഘിക്കുന്നു. സംഘടന നിരോധിക്കാന്‍ നീക്കം നടത്തുകയും ഗൂഢാലോചലന നടത്തുകയും ചെയ്തു. ഇതിനെല്ലാം നിങ്ങളോട് കണക്കാന്‍ തീര്‍ക്കാന്‍ സമയമായി. നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്നും എവിടെ വരെ പോവുമെന്നും അറിയാം. ധബോല്‍കറുടെയും പന്‍സാരെയുടെയും വിധി നേരിടാന്‍ തയ്യാറായിക്കൊള്ളുക. ഖേതാനെ പോലുള്ള പത്രപ്രവര്‍ത്തകര്‍ കാരണമാണ് മലേഗാവ് സ്‌ഫോടനത്തില്‍ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂറിന് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നതെന്നും’ഭീഷണിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭീഷണിക്കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആശിഷ് ഖേതാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നു. തനിക്ക് ലഭിച്ച രണ്ടു ഭീഷണിക്കത്തും ഹരജിക്കൊപ്പം നല്‍കിയിരുന്നെങ്കിലും മതിയായ സുരക്ഷ നല്‍കിയില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുവദിച്ചില്ലെന്നും ഖേതാന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ സനാതന്‍ സന്‍സ്ഥ അഭിഭാഷകന്‍ സഞ്ജയ് പുനലേകറെ സിബിഐ ചോദ്യം ചെയ്തപ്പോള്‍, നന്ദകുമാര്‍ നായര്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തിയ കാര്യം ഒരു സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് അങ്ങോട്ട് പറഞ്ഞിരുന്നുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. ആശിഷ് ഖേതാനാണ് ഗുജറാത്ത് കലാപത്തില്‍ സംഘപരിവാരത്തിന്റെ പങ്ക് പുറത്തു കൊണ്ടുവന്നത്. ധബോല്‍കര്‍ വധക്കേസില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുണ്ടെന്നും ഖേതാന്‍ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss