|    Oct 17 Wed, 2018 11:53 pm
FLASH NEWS

സദാചാര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണം: മുജാഹിദ് വോളന്റിയര്‍ സംഗമം

Published : 11th December 2017 | Posted By: kasim kzm

വേങ്ങര: രാജ്യത്ത് സദാചാര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് കൂരിയാട് നടന്നമുജാഹിദ് സംസ്ഥാന വളണ്ടിയര്‍ സംഗമം ആവശ്യപ്പെട്ടു.  ഡിസംബര്‍ 28 മുതല്‍ 31 വരെ കൂരിയാട് നടക്കുന്ന  മുജാഹിദ് ഒന്‍പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്. കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി  ഉദ്ഘാടനം ചെയ്തു.കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ: ഹുസൈന്‍ മടവൂര്‍, ഹാഷിം ആലപ്പുഴ, ഓര്‍ഗനൈസിംങ് സെക്രട്ടറി എ.അസ്‌ക്കറലി, എം അബ്ദുറഹ്മാന്‍ സലഫി, വളണ്ടിയര്‍ വിഭാഗം ജനറല്‍ കണ്‍വീനര്‍ പി.കെ.സക്കരിയ്യ സ്വലാഹി, അബ്ദുല്‍ ഖാദര്‍ കടവനാട്, ഹമീദലി അരൂര്‍,എം.കെ.ബാവ ,മുഹമ്മദ് കുട്ടി മുന്‍ഷി,മുന്‍ ഡി.വൈ.എസ്.പി.അബ്ദുല്‍ ഹമീദ്, എം.എസ്.എം.സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മാമാങ്കര, കെ സി നിഅമത്തുല്ല ഫാറൂഖി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss