|    Nov 19 Sun, 2017 11:25 pm
FLASH NEWS

സദാചാര പോലിസ് ചമഞ്ഞ് ആക്രമണം: അഞ്ചുപേര്‍ അറസ്റ്റില്‍

Published : 6th August 2017 | Posted By: fsq

 

ചാത്തന്നൂര്‍:സദാചാര പോലിസ് ചമഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനിയേയും സുഹ്യത്തിനെയും ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ പോലിസ് പിടിയിലായി. മിയ്യണ്ണൂര്‍ റോഡുവിള വീട്ടില്‍ ജയലാല്‍(30), കാഞ്ഞിരംവിള വീട്ടില്‍ മനു(22), മിയ്യണ്ണൂര്‍ റെജിന്‍ ഭവനില്‍ സുനില്‍കുമാര്‍(24),കുമ്മല്ലൂര്‍ മനുഭവനില്‍ അഭിലാഷ്(27),മിയ്യണ്ണൂര്‍ കക്കാട്ടു ചരിവിള വീട്ടില്‍ ശരത് (20)  എന്നിവരെയാണ് ചാത്തന്നൂര്‍ എസ്‌ഐ എ നിസാറിന്റെ നേത്യത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ് കുമ്മല്ലൂരില്‍ സംഭവം അരങ്ങേറിയത്. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ യുവതി ബസ്സിറിങ്ങി ഓട്ടോയില്‍ മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു. ഓട്ടോയില്‍ വച്ച് ഓട്ടോ ചാര്‍ജ്ജിനെക്കുറിച്ച് തര്‍ക്കമുണ്ടായി. ഓട്ടോ നിര്‍ത്താന്‍ വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു. എന്നിട്ട് കോളജിലെ സഹപാഠിയെ വിളിച്ചു. സഹപാഠി ബൈക്കുമായി എത്തി ഇവര്‍ ബൈക്കില്‍ കയറി കോളേജിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമി സംഘം സദാചാര പോലിസ് കളിക്കുകയും വിദ്യാര്‍ഥിനിയുടെ കൈയില്‍ പിടിച്ച് ബൈക്കില്‍ നിന്ന് ഇറക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹപാഠി ചാത്തന്നൂര്‍ പോലിസിനെ വിവരമറിയിച്ചു. വിദ്യാര്‍ഥിനി സദാചാര പോലിസ് ചമഞ്ഞെത്തിയവരുടെ ബൈക്കുകളുടെ നമ്പര്‍ സഹിതം ഫോട്ടോ എടുത്ത് പോലിസിന്  കൈമാറി. പ്രതികളെ കണ്ടെത്താന്‍ പോലിസിന് ഇത് എളുപ്പമായി. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ബൈക്കുകളുടെ നമ്പരുകള്‍ പ്രകാരം അന്വേഷണം നടത്തിയ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മിയ്യണ്ണൂര്‍, പാലമുക്ക് പ്രദേശങ്ങളില്‍ നിന്നാണ് പ്രതികളെ കസ്റ്റ്ഡിയില്‍ എടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക