|    Jan 20 Fri, 2017 11:57 pm
FLASH NEWS

സത്യസരണിയെ കുറിച്ച് ഹൈക്കോടതി റിപോര്‍ട്ട് തേടി

Published : 24th August 2016 | Posted By: Navas Ali kn

WhatsApp Image 2016-08-20 at 5.05.04 PMകൊച്ചി: ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി മതപഠനത്തിനെത്തിയ ബിഎച്ച്എംഎസ് ബിരുദധാരിയായ പെണ്‍കുട്ടിയെ താമസിപ്പിച്ച മഞ്ചേരിയിലെ സത്യസരണി സ്ഥാപനത്തെ കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പിക്കാന്‍ ഹൈക്കോടതി ഉത്തരവ്.  സ്ഥാപനം മകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് ഹരജിയിലാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ എറണാകുളത്തെ എസ്എന്‍വി സദനം ഹോസ്റ്റലിലേക്ക് അയച്ചു. ഹോസ്റ്റലില്‍ മാതാപിതാക്കള്‍ക്കു പെണ്‍കുട്ടിയുമായി ആശയവിനിമയം നടത്താം. മറ്റാരുമായി ആശയവിനിമയം നടത്താനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.  മാതാപിതാക്കളുമായി ആശയവിനിമയം നടത്താന്‍ വിസമ്മതിച്ച പെണ്‍കുട്ടി തനിക്ക് മാതാപിതാക്കളോടൊപ്പം പോവേണ്ടെന്നും അവര്‍ തന്റെ വിശ്വാസത്തിന് എതിരാണെന്നും കോടതിയെ ബോധിപ്പിച്ചു. ഇസ്‌ലാം സ്വീകരിച്ച പെണ്‍കുട്ടിക്ക് ഹൈക്കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം അനുസരിച്ചാണ് സത്യസരണിയില്‍ മതപഠന സൗകര്യം നല്‍കിയത്. മറ്റു ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4,288 times, 3 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക