|    Oct 20 Fri, 2017 7:10 am
Home   >  Kerala   >  

ജനകീയ പ്രതിരോധത്തിന് മുന്നില്‍ ഹിന്ദു ഐക്യവേദി മുട്ടുമടക്കി

Published : 20th August 2016 | Posted By: mi.ptk

03

തിരുവനന്തപുരം സലഫി സെന്ററിലേയ്ക്കും മഞ്ചേരി സത്യസരണിയിലേക്കും മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച ഹിന്ദുഐക്യവേദി ജനകീയ പ്രതിരോധത്തിന് മുന്‍പില്‍ മുട്ടു മടക്കി. മഞ്ചേരിയില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കുമെന്നറിയിച്ച  മാര്‍ച്ച് പോപുലര്‍ ഫ്രണ്ട് തീര്‍ത്ത ജനകീയ പ്രതിരോധത്തെത്തുടര്‍ന്ന് ധര്‍ണ മാത്രമായി അവസാനിപ്പിച്ചു. കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള നിഗൂഢപദ്ധതിയുടെ ഭാഗമായ മാര്‍ച്ച് എന്തു വിലകൊടുത്തും തടയുമെന്ന് പോപുലര്‍ഫ്രണ്ട്  പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ജനകീയമായി തടയുന്നതിന്റെ ഭാഗമായി രണ്ടായിരത്തിയഞ്ഞൂറോളം വരുന്ന പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കച്ചേരിപ്പടിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് നടത്താനാവാതെ ഹിന്ദു ഹൈക്യവേദി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ മാത്രമാക്കി മാര്‍ച്ച് അവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നടത്താന്‍ ശ്രമിച്ച മാര്‍ച്ചും ഇത്തരത്തില്‍ ഹിന്ദു ഐക്യവേദിക്ക് ഉപേക്ഷിക്കേണ്ടിവന്നു.

മാര്‍ച്ച് സലഫിസെന്ററിലെത്തുന്നത് തടയാന്‍ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഊറ്റുകുഴിയ്ക്കു സമീപവും പ്രസ്‌ക്ലബിന് സമീപവുമായി പ്രതിരോധം തീര്‍ത്തിരുന്നു. സലഫിസെന്ററിലേക്കുള്ള രണ്ട് വഴികളും ഇത്തരത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കപ്പെട്ടതറിഞ്ഞ് പുളിമൂട് ജങ്ഷനില്‍വെച്ചു തന്നെ ഹിന്ദു ഐക്യവേദി മാര്‍ച്ച് ഉപേക്ഷിക്കുകയായിരുന്നു.

24

 

 

20
12
13
01

 

07

08

09

01

25

26

27

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക