|    Jan 19 Thu, 2017 6:42 pm
FLASH NEWS

സത്യസന്ധനായ ഉദ്യോഗസ്ഥന് എയര്‍ ഇന്ത്യയുടെ സ്ഥാനക്കയറ്റം

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: യാത്രക്കാര്‍ മറന്നുവച്ച വിലപ്പെട്ട വസ്തുക്കള്‍ തിരിച്ചേല്‍പിച്ചു മാതൃകയായ ഉദ്യോഗസ്ഥനെ എയര്‍ ഇന്ത്യ ഉദ്യോഗക്കയറ്റം നല്‍കി ആദരിച്ചു. എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരന്‍ സുഭാഷ് ചന്ദറിനെയാണ് ഓഫിസര്‍ റാങ്കിലേക്ക് ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചത്. എയര്‍ ഇന്ത്യാ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനിയാണ് ചന്ദറിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയതെന്ന് എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു. എയര്‍ ഇന്ത്യ ആദ്യമായാണ് ഒരു ജീവനക്കാരന് ഇങ്ങനെയൊരു അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ 29 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സുഭാഷ് ചന്ദര്‍ വിമാനത്തില്‍ നിന്നു ലഭിക്കുന്ന വിദേശ കറന്‍സിയും സ്വര്‍ണാഭരണങ്ങളും അടക്കം നിരവധി വസ്തുക്കള്‍ ഉടമസ്ഥരെ ഏല്‍പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക