|    Oct 19 Thu, 2017 7:34 am
FLASH NEWS

സത്യപ്രതിജ്ഞ സപ്തംബര്‍ 11ന്

Published : 11th August 2017 | Posted By: fsq

 

മട്ടന്നൂര്‍: നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ സപ്തംബര്‍ 11ന് രാവിലെ 11നു നടത്താന്‍ വരണാധികാരിയായ കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഫലപ്രഖ്യാപന ശേഷം കൗണ്‍സിലിന്റെ ആദ്യയോഗം വിളിച്ചുകൂട്ടാന്‍, കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ ആളെ വരണാധികാരി സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കണം. മറ്റ് കൗണ്‍സിലര്‍മാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടണം. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് കൗണ്‍സിലിന്റെ ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത കൗണ്‍സിലറുടെ അധ്യക്ഷതയിലാവും ചേരുക. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുന്ന തിയ്യതിയും സമയവും കാണിച്ച്, ആ യോഗത്തില്‍ വച്ച് തന്നെ കൗണ്‍സിലര്‍മാര്‍ക്ക്് അറിയിപ്പ് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക