|    Jul 16 Mon, 2018 12:32 pm
FLASH NEWS
Home   >  Dont Miss   >  

സത്യത്തില്‍ ഇതില്‍ ആരാ യഥാര്‍ത്ഥ ലയണല്‍ മെസി ?

Published : 8th May 2017 | Posted By: ev sports


ബാഴ്‌സലോണ: ഇങ്ങനേയും രൂപ സാദൃശ്യം വരുമോ..? ഇതില്‍ ഏതാണ് യഥാര്‍ത്ഥ ലയണല്‍ മെസിയെന്ന് കണ്ടെത്താന്‍ ഒന്ന് തറപ്പിച്ച് നോക്കേണ്ടി വരും. ഇത് മെസിയുടെ മെഴുക് പ്രതിമയാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കും തെറ്റി. ഇറാനിയന്‍ സ്വദേശിയായ റെസ പരസ്‌തേഷാണ് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ രൂപസാദൃശ്യമുള്ള ഈ വ്യക്തി. ഇറാനിലെ വിദ്യാര്‍ഥിയായ ഈ 25 കാരനെ മെസി ആരാധകര്‍ വിളിക്കുന്നത് ഇറാനിയന്‍ മെസി എന്നാണ്.
ഇറാനിലെ ഹമെദാന്‍ സ്വദേശിയായ റേസ ഇപ്പോള്‍ വലിയ തിരക്കിലാണ്. കാണുന്നവര്‍ക്കെല്ലാം മെസിയോടൊപ്പം സെല്‍ഫിയെടുക്കണം. യഥാര്‍ത്ഥ മെസിയുടെ ഫോട്ടയാണെന്ന് തെറ്റിദ്ധരിച്ച്  യൂറോസ്‌പോട്ട് എന്ന വെബ്‌സെറ്റ് റേസയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തു. എന്നാല്‍ ആരാധകരുടെ എണ്ണം മൂലം റേസ് ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. ആളുകള്‍ സെല്‍ഫി എടുക്കന്നതിനായി ഗതാഗതം മുടക്കിയതിന് ഇറാനിയന്‍ പോലീസ് റേസക്കെതിരേ കേസെടുത്തിരിക്കുകയാണ്.


ഫുടബോളിന്റെ കട്ട ആരാധകനായ റേസയുടെ അച്ഛനാണ് റേസയെ ഇപ്പോഴുള്ള പൊല്ലാപ്പിലേക്ക് നയിച്ചത്. ബാഴ്‌സലോണയുടെ 10ാം നമ്പര്‍ ജേഴ്‌സിയിലുള്ള റേസയുടെ ഫോട്ടോ ഒരു സ്‌പോര്‍ട്‌സ് വെബ്‌സൈറ്റിന് അയച്ചുകൊടുത്തതോടെ റേസയ്ക്ക് പണി കിട്ടി. ഫോട്ടോ കണ്ട് വെബ്‌സൈറ്റുകാര്‍ അഭിമുഖം നടത്തി. അഭിമുഖം വൈറലായതോടെ പിന്നീട് നിന്ന് തിരിയാന്‍ സമയമില്ലാതെ റേസ വലഞ്ഞു. ആദ്യമൊക്കെ മടിച്ച് നിന്ന റേസയ്ക്കും സംഭവം കൗതുകമായി തോന്നിയതോടെ ഹെയര്‍ സ്‌റ്റെലും മറ്റും മെസിയുടേത് പോലെ ആക്കി റേസ ശരിക്കും മെസിയായി മാറി.


ഇപ്പോള്‍ മെസിയേക്കാള്‍ തിരിക്കുള്ള ഈ ഇറാനിയന്‍ മെസി ഫുട്‌ബോളിലെ മെസിയുടെ മാന്ത്രിക പ്രകടനം കണ്ട് പഠിക്കുന്ന തിരിക്കിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss