|    Oct 23 Tue, 2018 6:15 am
FLASH NEWS

സത്യഗ്രഹ സമരക്കാര്‍ക്ക് ആവേശമായി പി സി ജോര്‍ജ് എത്തി

Published : 15th February 2018 | Posted By: kasim kzm

വടകര: നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പൗരസമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിന് ആവേശം പകര്‍ന്ന് കൊണ്ട് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് എത്തി. ഇന്നലെ രാവിലെ 11.40ഓടെയാണ് അദ്ദേഹം സമരപന്തലിലെത്തിയത്. സമരത്തിന് നേതൃത്വം കൊടുക്കുന്ന പൗരസമിതിയുടെ ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷം സമരത്തെ അഭിസംബോധനം ചെയ്തു സംസാരിച്ചു. വടകരയിലെ ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പിസി ജോര്‍ജ് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടൊപ്പം പ്രശ്‌നത്തിന് പരിഹാരം കാണാത്ത സ്ഥലം എംഎല്‍എയെ കുറ്റപ്പെടുത്തുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാവ് ടി കേളു, രഞ്ജിത്ത് കുമാര്‍, എംപി അബ്ദുള്ള ഹാജി, എം ഫൈസല്‍, സവാദ് വടകര, കെവിപി ഷാജഹാന്‍, ഹംസ ഹാജി മുക്കോലക്കല്‍, യൂനുസ് മാസ്റ്റര്‍, നൂറുദ്ധീന്‍, അനസ്, കൗണ്‍സിലര്‍മാരായ ടിഐ നാസര്‍, രാജീവന്‍, പ്രേമ കുമാരി,സഫിയ, റാഫി, പിഎം മുസ്തഫ, നഫ്‌സല്‍, അനിത, വ്യാസന്‍, രജനി, ബുഷ്‌റ, മുംതാസ്, സമീറ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss