|    Mar 24 Fri, 2017 3:54 pm
FLASH NEWS

സത്യം പുറത്തുവരുമെന്ന് സോണിയ, മോദിയുടെ ലക്ഷ്യം നടക്കില്ലെന്ന് രാഹുല്‍

Published : 19th December 2015 | Posted By: G.A.G

sonia-gandhi-rahul-gandhi-pti_650x400_61450525953ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും സത്യം വൈകാതെ പുറത്തു വരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേസില്‍ ജാമ്യം ലഭിച്ച് എ.ഐ.സി.സി ആസ്ഥാനത്തെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. കേന്ദ്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സോണിയ ആരോപിച്ചു.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്്. സത്യം ഏറെ വൈകാതെതന്നെ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന നരേന്ദ്രമോദിയുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ നിന്നും പിന്നോട്ടു പോവുമെന്ന് പ്രധാനമന്ത്രി  കരുതേണ്ടെന്നും രാഹുല്‍ പ്രഖ്യാപിച്ചു. കേസ് നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

(Visited 78 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക