|    Aug 20 Sun, 2017 3:21 pm
FLASH NEWS
Home   >  Kerala   >  

സത്യം അധികകാലം മൂടിവക്കാനാകില്ല: ബിജെപിക്കെതിരെ യുവമോര്‍ച്ച നേതാവ്

Published : 10th August 2017 | Posted By: mi.ptk

തിരുവനന്തപുരം: വ്യാജ രശീതി അടിച്ച് പണപ്പിരിവ് നടത്തിയ സംഭവം ചോര്‍ത്തിയെന്ന ആരോപണത്തില്‍ തനിക്കെതിരെ നടപടിയെടുത്ത ബിജെപി നേതൃത്വത്തിനെതിരെ യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണ. സത്യം അധികകാലം മൂടിവക്കാനാകില്ലെന്ന് പ്രഫുല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കാര്യങ്ങള്‍ കൃത്യമായി പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും പ്രഫുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ബിജെപി നേതാക്കള്‍ക്കെതിരെ ബിജെപി നടപടിയെടുത്തത്. ബിജെപി സംസ്ഥാന വക്താവ് വിവി രാജേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘അനീതി വാഴും സോപാനങ്ങളില്‍ അഗ്‌നി പടര്‍ത്തും ABVP ‘ എന്ന് വിളിച്ചുതുടങ്ങിയതാണ്.തല പോയാലും അതങ്ങനെത്തന്നെയാണ്….
പിന്നെ റസീറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് എന്റെ പേരിലുള്ള ആരോപണം.പാര്‍ട്ടി നേതൃത്വത്തിനോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സത്യം അധികകാലം മൂടിവെക്കാനാകില്ല. ‘സത്യമേവ ജയതേ ‘

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക