|    Jun 18 Mon, 2018 5:36 am
FLASH NEWS
Home   >  Sports  >  Cricket  >  

സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത പ്ലേ ഓഫില്‍

Published : 19th May 2018 | Posted By: vishnu vis

ഹൈദരാബാദ്: ഐപിഎല്ലിലെ  ആവേശ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍  172 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ ക്രിസ് ലിന്നിന്റെ ( 43 പന്തില്‍ 55) ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. റോബിന്‍ ഉത്തപ്പ ( 34 പന്തില്‍ 45), ദിനേഷ് കാര്‍ത്തിക് (22 പന്തില്‍ 26*) എന്നിവരും കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിന് കരുത്തായത് ശിഖര്‍ ധവാന്റെ (39 പന്തില്‍ 50) അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദ് ഇന്നിങ്‌സിന് കരുത്തായത്. എസ് ഗോസാമി (26 പന്തില്‍ 35), കെയ്ന്‍ വില്യംസണ്‍ (17 പന്തില്‍ 36) എന്നിവരും ഹൈദരാബാദ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, സെറില്‍സ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.ജയത്തോടെ 14 മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss