|    Nov 20 Mon, 2017 7:01 pm
FLASH NEWS

സണ്ണി ലിയോണ മോഡിയെയും സല്‍മാനെയും ‘തോല്‍പ്പിച്ചു’

Published : 3rd December 2016 | Posted By: frfrlnz

sunny
ന്യൂഡല്‍ഹി: യാഹുവില്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച്  ചെയ്ത വ്യക്തി എന്ന സ്ഥാനം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പോണ്‍ താരം സണ്ണി ലിയോണ സ്വന്തമാക്കി. ഇത്തവണ സണ്ണി തോല്‍പ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബോളിവുഡ് സുല്‍ത്താന്‍ സല്‍മാന്‍ ഖാനെയുമാണ്. മോഡി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജെരിവാളാണ്. നാലാം സ്ഥാനത്ത് ബോളിവുഡ് സുല്‍ത്താന്‍ സല്‍മാന്‍ ഖാനാണ്. ഏറ്റവും കൂടുതല്‍ തിരഞ്ഞ പുരുഷന്‍ എന്ന വിഭാഗത്തില്‍ സല്‍മാന്‍ ഖാനാണ് ഒന്നാമത്. രണ്ടാമത് കൊമേഡിയന്‍ കപില്‍ ശര്‍മ്മയാണ്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് യഥാക്രമം മറ്റു സ്ഥാനങ്ങളില്‍.വനിതാ വിഭാഗത്തില്‍ ബിപാഷ ബസ്സു രണ്ടാം സ്ഥാനത്തും ദീപികാ പദുകോണ്‍, കത്രീനാ കെയ്ഫ്, പ്രിയങ്കാ ചോപ്രാ എന്നിവര്‍ യഥാക്രമം മറ്റ് സ്ഥാനങ്ങളിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക