|    Oct 22 Sun, 2017 12:40 pm
FLASH NEWS
Home   >  National   >  

സണ്ണി ലിയോണി റിപോര്‍ട്ടറെ തല്ലിയിട്ടില്ലെന്ന് ഭര്‍ത്താവ്

Published : 26th March 2016 | Posted By: G.A.G

sunny-and-weber

സൂററ്റ് : അശ്ലീലചോദ്യവുമായെത്തിയ മാധ്യമപ്രവര്‍ത്തകനെ ബോളിവുഡ് താരം സണ്ണി ലിയോണി കരണത്തടിച്ചതായ വാര്‍ത്ത അവരുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍  നിഷേധിച്ചു.
ഹോളി ആഘോഷത്തോടനുബന്ധിച്ച് സൂറത്തില്‍ ഒരു നൃത്തപരിപാടിക്കെത്തിയ ബോളിവുഡ് താരത്തോട് വഷളന്‍ ചോദ്യവുമായെത്തിയ ദേശീയ വാര്‍ത്താ ചാനലിന്റെ റിപോര്‍ട്ടര്‍ക്ക് സണ്ണിയുടെ കരണത്തടി വാങ്ങേണ്ടി വന്നതായി മിഡ് ഡേ പത്രമാണ് ആദ്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നാണ് സണ്ണിയോടൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പറയുന്നത്.

രാത്രി പരിപാടികള്‍ക്ക് റേറ്റ് എത്രയാണ് എന്ന് റിപോര്‍ട്ടര്‍ ചോദിച്ചതിനെത്തുടര്‍ന്നാണ് സണ്ണി റിപോറെ മര്‍ദിച്ചതെന്നായിരുന്നു വാര്‍ത്ത. സംഭവത്തിന് തൊട്ടുമുന്‍പ് ഒരു മദ്യപന്‍ സണ്ണിയുടെ അടുക്കലെത്തി അനാവശ്യം പറഞ്ഞുവെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും സംഭവം നടന്നതായി പറയുന്ന സ്ഥലത്ത് റിപോര്‍ട്ടര്‍മാരേ ഉണ്ടായിരുന്നില്ലെന്നുമാണ് വെബര്‍ പറയുന്നത്്. അന്‍പതോളം ബൗണ്‍സര്‍മാര്‍ സദാസമയവും സണ്ണിക്ക കാവലുണ്ടാവുമെന്നതിനാല്‍ ആര്‍ക്കും സണ്ണിയെ സമീപിക്കാന്‍ സാധിക്കില്ലെന്നും വെബര്‍ വിശദീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക