|    Aug 18 Fri, 2017 2:21 pm
FLASH NEWS
Home   >  Sports  >  Cricket  >  

സഞ്ജു സാംസണും സുരേഷ് റെയ്‌നയും തമിഴ്‌നാട് പ്രീമിയര്‍ ലീഗിലേക്ക്

Published : 16th June 2017 | Posted By: ev sports


ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്് കളിക്കാനൊരുങ്ങുന്നു. ഈ മാസം 22 ന് നടക്കുന്ന താരലേലത്തില്‍ സഞ്ജും ഉണ്ടാവും. സഞ്ജുവിനെക്കൂടാതെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌നയും മനോജ് തിവാരിയും മലയാളി താരങ്ങളാ വിഷ്ണു വിനോദ് ബേസില്‍ തമ്പി തുടങ്ങിയ താരങ്ങളും ടിഎന്‍പിഎല്ലിന്റെ ഭാഗമാവാനൊരുങ്ങുകയാണ്. കൊല്‍ക്കത്തയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസഫ് പഠാനും താരലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂലായ് 22 നാണ് ടിഎന്‍പിഎല്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. 80 താരങ്ങള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 24 ഇതര സംസ്ഥാന താരങ്ങള്‍ക്കാണ് കളിക്കാന്‍ അവസരം ലഭിക്കുക. എട്ട് ടീമുകളാണ് ടിഎന്‍പിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലിസ്റ്റ് എ മല്‍സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുക.
പീയൂഷ് ചൗള, യുസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, അശോക് ഡിന്‍ഡ, ഉമുക്ത് ചന്ദ് മനാന്‍ വോറ തുടങ്ങിയ താരങ്ങളെല്ലാം ലീഗില്‍ കളിക്കാന്‍ താല്‍പര്യം പ്രകടപ്പിച്ചിട്ടുണ്ട്. അവസാന സീസണില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അവസാന സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഗുജറാത്ത് ലയണ്‍സ് നായകനായ സുരേഷ് റെയ്‌നയ്ക്ക് തമിഴ്‌നാട്ടില്‍ വന്‍ ആരാധകരാണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിച്ചിട്ടുള്ള റെയ്‌ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ  ഇന്ത്യന്‍ താരം കൂടിയാണ്. 33.52 ശരാശരിയില്‍ 6872 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക