|    Apr 24 Tue, 2018 4:18 pm
FLASH NEWS
Home   >  National   >  

സഞ്ജയ് ദത്ത് അടുത്തമാസം 27ന് ജയില്‍ മോചിതനാവും

Published : 6th January 2016 | Posted By: swapna en

sanjay-dutt

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് അടുത്ത മാസം 27ന് ശിക്ഷ കഴിഞ്ഞ് ജയില്‍മോചിതനാവും.1993 മുംബൈ കലാപം കാലത്ത് ആയുധം കൈവശം വച്ച കേസിലാണ് ദത്ത് അഞ്ചര വര്‍ഷം ശിക്ഷിക്കപ്പെട്ടത്. 56 കാരനായ ദത്ത് ഇപ്പോള്‍ പൂനെയിലെ യെര്‍വാദാ ജയിലിലാണ്. ദത്തിന് ഇടയ്ക്കിടെ പരോള്‍ അനുവദിച്ചതും വിഐപി പരിഗണന കൊടുത്തതും ഏറെ വിവാദമായിരുന്നു. 25നാണ് ദത്തിന്റെ ശിക്ഷാ കാലവധി പൂര്‍ത്തിയാകുക. എന്നാല്‍ പരോള്‍ കലാവധിയില്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് രണ്ടു ദിവസം കൂടി ജയില്‍ വാസം നീണ്ടുകയായിരുന്നു.
മുംബൈ കലാപം സമയത്ത് ഏ കെ 56 റൈഫിളും പിസറ്റളും ദത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss