|    Jul 28 Fri, 2017 4:23 am
FLASH NEWS

സഞ്ചാരികള്‍ക്ക് സുന്ദര സായാഹ്നം ഒരുക്കിമ്യൂസിക് ഫൗണ്ടെയ്ന്‍ ഒരുങ്ങുന്നു

Published : 20th March 2017 | Posted By: fsq

 

ചാലക്കുടി: സഞ്ചാരികള്‍ക്ക് സുന്ദര സായാഹ്നം ഒരുക്കിയ തുമ്പൂര്‍മുഴിയില്‍ മ്യൂസിക് ഫൗണ്ടെയ്ന്‍ ഒരുങ്ങുന്നു. വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡി എം സിയുടെ കീഴിലുള്ള തുമ്പൂര്‍മുഴി ഗാര്‍ഡനിലാണ് മ്യൂസിക് ഫൗണ്ടെയ്ന്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. മ്യൂസിക് ഫൗണ്ടെയ്ന്‍, ലൈറ്റ് ഷോ കാണുന്നതിനായുള്ള ഇരിപ്പിടങ്ങള്‍ എന്നിവക്കായി അമ്പത് ലക്ഷം രൂപയാണ് വകയിരിത്തിയിട്ടുപള്ളത്. കേരളത്തില്‍ ആദ്യമായാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനോട് കൂടിയ മ്യൂസിക് ഫൗണ്ടണ്‍ ഒരുങ്ങുന്നത്. ടൂറിസം മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ട നവീകരണ പദ്ധതിയിലേക്ക് നാല് കോടി രൂപയുടെ പ്രോജക്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കൈമാറിയതായി ബി ഡിദേവസ്സി എം എല്‍ എ അറിയിച്ചു. ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, തുമ്പൂര്‍മുഴി തൂക്കുപാലം എന്നിവ മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിച്ചത്. തൂക്കുപാലം നിര്‍മാണം പൂര്‍ത്തിയായതോടെ തുമ്പൂര്‍മുഴിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കാടിനെ അടുത്തറിയാനായുള്ള ജംഗിള്‍ സഫാരിക്കായി മൂന്ന് വാഹനങ്ങളും ഇവിടെയുണ്ട്. ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ സഫാരി നടത്താനും പദ്ധതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക