|    Feb 23 Fri, 2018 5:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യങ്ങളൊരുക്കി മുഴപ്പിലങ്ങാട് ബീച്ച്

Published : 23rd December 2017 | Posted By: kasim kzm

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടു ബീച്ചില്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍. ബീച്ചിനോട് അനുബന്ധിച്ച സെന്‍ട്രല്‍ പാര്‍ക്കില്‍ നവീകരണത്തിന്റെ ഭാഗമായി ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, കഫ്റ്റീരിയ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കി. പാര്‍ക്കില്‍ വൈകി സമയം ചെലവഴിക്കുന്നവര്‍ക്കായി വിളക്കുകള്‍ വച്ചു പിടിപ്പിച്ചു മനോഹരമാക്കി. കുടുംബസമേതം എത്തുന്നവര്‍ക്കു വിശ്രമിക്കാനും സന്ധ്യാസൗന്ദര്യം ആസ്വദിക്കാനും കഴിയും. ഇതിനു പുറമെ കുട്ടികള്‍ക്കു കളിക്കാനും ഉല്ലസിക്കാനുമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ വാഹന സവാരി മാത്രം ലക്ഷ്യമിട്ടായിരുന്നു ഡ്രൈവ് ഇന്‍ ബീച്ചില്‍ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ നവീകരണം പൂര്‍ത്തിയായതോടെ കുടുംബസമേതം സായാഹ്നങ്ങള്‍ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഏറെ വൈകിയാണു പാര്‍ക്ക് അടയ്ക്കുകയെന്ന സവിശേഷതയും ഉണ്ട്. ബീച്ചിലെ ക്വാഡ് ബൈക്കുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഒരാള്‍ക്കു മാത്രം ഇരിക്കാവുന്നതും രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്നതുമായ ക്വാഡ് ബൈക്കുകള്‍ വാടകയ്‌ക്കെടുക്കാന്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ സംവിധാനമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss