|    May 29 Mon, 2017 5:49 am
FLASH NEWS

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ ഒന്നിക്കുന്നു

Published : 12th February 2016 | Posted By: SMR

തിരുവനന്തപുരം: അഗ്രഹാരങ്ങളടക്കം വീടുകളില്‍നിന്നും നാടന്‍ ഹോട്ടലുകളില്‍നിന്നും ഭക്ഷണം, കാളവണ്ടി സവാരി, വയലേലകളിലൂടെ നടത്തം തുടങ്ങി കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ടൂറിസം പാക്കേജുകളുമായി സംസ്ഥാനത്തെ ടൂര്‍ ഓപറേറ്റര്‍മാര്‍ ഒന്നിക്കുന്നു.
അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (എടിടിഒഐ) എന്ന കണ്‍സോര്‍ഷ്യത്തിലൂടെ അഞ്ഞൂറോളം പുത്തന്‍ ടൂര്‍ പാക്കേജുകളുമായാണ് ടൂര്‍ ഓപറേറ്റര്‍മാര്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. നവരത്‌ന എക്‌സ്പീരിയെന്‍ഷ്യല്‍ ഹോളിഡേയ്‌സ് എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്.
പാക്കേജുകളുടെ ആദ്യഘട്ടത്തിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ തുടക്കം കുറിച്ചു. സ്വദേശികള്‍ക്കുവേണ്ടി മറ്റൊരു കൂട്ടം പാക്കേജുകളും തുടര്‍ന്നെത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day