|    Oct 19 Fri, 2018 2:37 pm
FLASH NEWS

സഞ്ചാരികളുടെ മനംകവര്‍ന്ന് വാളറ വെള്ളച്ചാട്ടം

Published : 21st September 2017 | Posted By: fsq

 

അടിമാലി: സഞ്ചാരികളുടെ മനംകവര്‍ന്ന് വാളറ വെള്ളച്ചാട്ടം. കൊച്ചി-മധുര ദേശീയപാതയോരത്താണ് വാളറ വെള്ളച്ചാട്ടം ആരേയും ആകര്‍ഷിച്ച് കുതിച്ചു ചാടുന്നത്. മഴശക്തമായതോടെ ദേവിയാര്‍ പുഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. കൊരങ്ങാട്ടി തലമാലി ില്‍ നിന്നാരംഭിക്കുന്ന മലവെള്ളം ദേവിയാര്‍ പുഴയില്‍ എത്തുന്നു. ഇരുമ്പുപാലം ചില്ലിത്തോട്ടില്‍ നിന്നുള്‍ പ്പടെ ചെറുതും വലുതുമായ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് വാളറകുത്തില്‍ എത്തുന്ന ത്.ദേശീയപാതയോരത്ത് നിന്നാല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് ആസ്വദി ക്കാന്‍ കഴിയും. മൂന്നാറിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇടത്താവ ളമാണ് ചീയപ്പാറയും വാളറയും. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ സഞ്ചാരികളെ മനം കവര്‍ന്ന് നിരവധി ചെറു വെള്ളച്ചാട്ടങ്ങ ള്‍ ആസ്വദിക്കുവാന്‍ കഴിയും. വാളറയില്‍ കെടിഡിസിയുടെ വഴിയോര വിശ്രമകേന്ദ്രവും ഉണ്ട്. കാല ങ്ങളായി അനാഥമായി കിടന്നിരുന്ന വിശ്രമകേന്ദ്രം എല്‍ഡിഎഫ് സര്‍ക്കാ ര്‍ വന്നതിന് ശേഷമാണ് വീണ്ടും പ്രവര്‍ ത്തനം ആരംഭിച്ചത്.ടിഡിപിസിയുള്‍പ്പ ടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടു ത്താന്‍ തയ്യാറായാല്‍ വിനോദ സഞ്ചാ രികളുടെ  പ്രധാന കേന്ദ്രമാക്കി മാറ്റുവാന്‍ കഴിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss