|    Mar 23 Thu, 2017 4:12 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സഞ്ചാരികളുടെ പറുദീസയായി ദുബയ് മാറുന്നു

Published : 11th July 2016 | Posted By: sdq

ദോഹ: രാജ്യത്തെ താമസക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമായി ദുബയ് മാറുന്നു. 1,82,000 പേരാണ് കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നിന്ന് ദുബായിലേക്ക് സന്ദര്‍ശനം നടത്തിയത്. 2014നേക്കാള്‍ 32 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്. 2016ന്റെ ആദ്യ പാദത്തിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ 26 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ദുബയിലെ വിനോദ കേന്ദ്രങ്ങളും മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും സൗകര്യങ്ങളും കുറഞ്ഞ ചെലവുമാണ് ഖത്തറിലെ താമസക്കാരുടെ പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമാക്കി ദുബയ്‌യെ മാറ്റുന്നത്. 2014ല്‍ 1,37,500 സന്ദര്‍ശകരാണ് ഖത്തറില്‍ നിന്നു ദുബയിലെത്തിയതെന്ന് ദുബായ് കോര്‍പറേഷന്‍ ഫോര്‍ ടൂറിസം മാര്‍ക്കറ്റിങ് ആന്റ് കൊമേഴ്‌സ് സിഇഒ ഇസ്സാം അബ്ദു റഹിം കാസിം പറഞ്ഞു.
ഖത്തറിലെ ജനങ്ങളുടെ പ്രിയപ്പെട്ട കേന്ദ്രമായി ദുബായ് മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ദുബയിലേക്കുള്ള യാത്രക്ക് ചെലവ് കുറവാണ്. കൂടാതെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി സ്ഥലങ്ങളും ദുബയിലുണ്ട്. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ള എല്ലാ വിഭാഗം സന്ദര്‍ശകരെയും ആകര്‍ഷിക്കാനും സന്തോഷിപ്പിക്കാനും സഹായിക്കുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത്. ദുബയ്‌യുടെ പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷക രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ദുബൈയുടെ ടൂറിസം വിഷന്‍-2020 ലക്ഷ്യം കൈവരിക്കുന്നതില്‍ ഖത്തര്‍ വിപണി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ഓടെ രണ്ട് കോടി സന്ദര്‍ശകരെയാണ് ദുബയ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയ ടൂറിസ്റ്റുകളില്‍ 86 ശതമാനം പേരാണ് ദുബയ് മാള്‍ സന്ദര്‍ശിച്ചത്. 67 ശതമാനം പേര്‍ ദുബയ് ഫൗണ്ടനും 49 ശതമാനം പേര്‍ നഗരത്തിന്റെ പൈതൃക, സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. അല്‍ഫഹിദി ഹിസ്റ്റോറിക്കല്‍ നൈബര്‍ഹുഡ്, ഷിന്‍ഡാഘ, ദേര, ബാര്‍ ദുബയ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 49 ശതമാനം പേര്‍ ദുബയിലെ ബീച്ചുകളും 33 ശതമാനം പേര്‍ പാം ജുമൈറയിലേക്ക് യാത്രയും നടത്തിയതായും ഇസ്സാം അബ്ദു റഹിം കാസിം പറഞ്ഞു.

(Visited 442 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക