|    Jul 19 Thu, 2018 4:53 pm
FLASH NEWS

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പൊന്മുടി തൂക്കുപാലം

Published : 7th September 2017 | Posted By: fsq

 

രാജാക്കാട്: അവധിക്കാലമാസ്വദിക്കുവന്‍ ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചു. പ്രദാന വിനോദ സഞ്ചര കേന്ദ്രമായ പൊന്മുടി തൂക്ക് പാലത്ത് സഞ്ചാരികളുടെ വന്‍ തിരക്ക്.  പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ നൂറടിയിലധകം ഉയരത്തില്‍സ്ഥാപിച്ചിരിക്കുന്ന തൂക്കുപാലത്തില്‍ നിന്നും പച്ചവിരിച്ച മലനിരകളുടെ വിദൂര ദൃശ്യങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.  പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നാണ് ഹൈറേഞ്ചിലേയ്ക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അവധി ദിവസ്സങ്ങള്‍ ചിലവഴിക്കാന്‍ സ്വദേശീയരും വിദേശീയരുമടക്കമുള്ള ആയിരിക്കണിക്ക് സഞ്ചാരികളാണ് ഹൈറേഞ്ചിലേയ്ക്ക് എത്തുന്നത്. ഇത്തരത്തില്‍ സഞ്ചാരികളുടെ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് പൊന്മുടി തൂക്കുപാലം. പൊന്മുടി ഡാമിന്റെ നിര്‍മ്മാണ കാലത്താണ് ഇരുമ്പ് വടത്തില്‍ ഉരുക്ക് കേഡറുകള്‍ ഉപയോഗിച്ച് ഇവിടെ തൂക്കുപാലം നിര്‍മിക്കുന്നത്. പൊന്മുഡി അണക്കെട്ടിന് താഴ്ഭാഗത്തായി സംഥിതി ചെയ്യുന്ന പാലം പാറക്കെട്ടുകള്‍ക്ക് മുകളിലായി നൂറടിയിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ മേഖലയിലെ മലനിരകളുടെ വിദൂര ദൃശ്യങ്ങളും പൊന്മുടി ഡാമിന്റെ കെട്ടും ഇവിടെ നിന്നുള്ള മനോഹര കാഴ്ച്ചകളാണ്. പ്രകൃതിയുടെ തനിമ വിളിച്ചറിയിക്കുന്ന ഇവിടേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചിട്ടുന്നെും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഇല്ലാത്തത് പ്രതിസന്ധിയാണെന്നും ട്രക്കിംഗ് ജീപ്പ് ഡ്രൈവര്‍മാര്‍ പറഞ്ഞു മറ്റെവിടുത്തേക്കാളും ഏറെ ആസ്വാദ്യകരമായ കാഴ്ച്ചയാണ് ഇവിടെ നിറഞ്ഞ് നില്‍ക്കുന്നതെന്നും സഞ്ചാരികളും പ്രതികരിച്ചു.  അവധിക്കാലത്തും അല്ലാതെയും സഞ്ചാരികളുടെ കടന്ന് വരവ് ഇവിടേയ്ക്ക് വര്‍ദ്ധിക്കുമ്പോളും വേണ്ട സുരക്ഷാ സംവിധാനവും അടിസ്ഥന സൗകര്യവും ഇന്നും പൊന്മുടിയില്‍ അന്യമാണ്. അപകട സാധ്യതയേറെയുള്ള പ്രദേശത്ത് വേണ്ട സുരക്ഷ ഒരുക്കണമെന്ന വശ്യവും ശക്തമാകുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss