|    Aug 20 Sun, 2017 3:07 pm
FLASH NEWS

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം

Published : 8th August 2017 | Posted By: fsq

 

പീരുമേട്: കര്‍ക്കിടക മാസത്തില്‍ ചാറ്റല്‍ മഴയും കോടമഞ്ഞും ഒരുമിച്ചെത്തിയപ്പോള്‍ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു. കുട്ടിക്കാനത്തിന്റെ മലയിടുക്കില്‍ നിന്നും ഉത്ഭവിക്കുന്ന നീരൊഴുക്ക് ദേശിയ പാതയോരത്ത് സഞ്ചാരികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കുകയാണ്.മഴയെത്തിയപ്പോള്‍ ഉയരമുള്ള പാറക്കെട്ടില്‍ നിന്നും പതിക്കുന്ന നീരൊഴുക്കിന്റെ ശക്തി ഇരട്ടിച്ചതോടെ ഒഴുക്കിന്റെ കളകളാരവം സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ദേശിയപാതയിലൂടെ കടന്നു പോകുന്നവര്‍ വെള്ളച്ചാട്ടത്തിന്റെ മുമ്പില്‍ നിന്നും ഫോട്ടോ എടുക്കുന്നത് പതിവ് കാഴ്ച്ചയാണ്.  ഇവിടെ എത്തുന്നവരെയും കാത്ത് പാതയുടെ ഇരുവശത്തുമായി ഹൈറേഞ്ചിന്റെ മണ്ണില്‍ നിന്നുമുള്ള ചായയും കാപ്പിയും ചൂടു പലഹാരങ്ങളുമായി മാടക്കടകളുമൊണ്ട്.  മുണ്ടക്കയത്തു നിന്നും ആരംഭിക്കുന്ന മലയോര  മേഖലയില്‍ പതിനഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ വളഞ്ഞാങ്ങാനം എത്താം. എന്നാല്‍ പീരുമേടിന്റെ പ്രകൃതി ഭംഗിക്കും ടൂറിസം സാധ്യതകള്‍ക്കും മാറ്റ് കൂട്ടുന്ന വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തില്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന അക്ഷേപം ശക്തമാണ്. വിദേശ വിനോദ സഞ്ചാരികള്‍ അടക്കം ഇവിടെ എത്തുന്നവര്‍ക്കായി  ശുചി മുറികളോ സുരക്ഷ ക്രമീകരണങ്ങളോ ഇല്ല. വെള്ളച്ചാട്ടത്തില്‍ ഇറങ്ങി സഞ്ചാരികള്‍ കുളിക്കുന്നതും പാറക്കെട്ടില്‍ കയറി ഫോട്ടൊ എടുക്കുന്നതും പതിവാണ്. കാലൊന്നു വഴുതിയാല്‍ ഉണ്ടാകുന്ന അപകടം വലുതാണ്. വളഞ്ഞാങ്ങാനത്ത്  ശുചി മുറിയും, സുരക്ഷ ക്രമീകരണങ്ങളും ഒരുക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരത്തിനായുള്ള സാധ്യതകള്‍ വര്‍ദ്ദിപ്പിക്കുന്നതിനായുള്ള നടപടികള്‍ ടൂറിസം ഉദ്യോഗസ്ഥര്‍ സ്വീകരിക്കും എന്ന പ്രതീഷയിലാണ് നാട്ടുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക