|    Dec 15 Fri, 2017 5:50 pm
FLASH NEWS

സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തില്‍ മലക്കംമറിഞ്ഞ് കോണ്‍ഗ്രസ്

Published : 6th December 2017 | Posted By: kasim kzm

ആലങ്ങാട്: കരുമാലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലിയില്‍ പന്ത്രണ്ടോളം കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് വഴി അടച്ചുകെട്ടുവാന്‍ ശ്രമം നടന്ന സംഭവത്തില്‍ എസ്ഡിപിഐയും നവരാഷ്ട്രീയ സാമൂഹികസംഘടനകളുടേയും സഹായത്തോടെ പ്രദേശവാസികള്‍ നടത്തിയ സമരത്തെ തള്ളിപ്പറയുകയും മതസ്ഥാപനത്തിന് പിന്തുണയര്‍പ്പിച്ച് കത്ത് നല്‍കുകയും ചെയ്ത കോണ്‍ഗ്രസ് കരുമാലൂര്‍ മണ്ഡലം കമ്മിറ്റി ജനവികാരം എതിരാണെന്നുകണ്ട് നിലപാടില്‍ നിന്ന് മലക്കംമറിയുന്നു.
മാഞ്ഞാലി വ്യാകുലമാതാ ഇടവകയും പരിസരവാസികളും തമ്മിലുള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നു കാണിച്ച് ഇന്നലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പ്രസ്താവനയിറക്കിയിരിക്കുകയാണ്.
റവന്യൂ അധികാരികള്‍ ഇരുകൂട്ടരെയും വിളിച്ച് സ്ഥലം അളന്നുതിട്ടപ്പെടുത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിറക്കിയിരിക്കുന്നത്. വ്യാകുലമാതാ പള്ളിയെടുത്തിരിക്കുന്ന നിലപാടാണ് ശരിയെന്നും പള്ളിക്ക് പൂര്‍ണ പിന്തുണയുമര്‍പിച്ച്  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നേരത്തെ നല്‍കിയ കത്തടക്കം വച്ച് പള്ളി അധികാരികള്‍ ഫഌക്‌സടിച്ച് വയ്ക്കുകയും ചെയ്ത പ്രദേശത്ത് കോണ്‍ഗ്രസിന്റെ ഈ മലക്കംമറിച്ചില്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന് സഞ്ചാരസ്വാതന്ത്ര്യ സമരസമിതി നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക