|    Aug 18 Fri, 2017 2:45 am
FLASH NEWS

സഞ്ചരിക്കുന്ന ചിത്രശാല ഇന്ന് ജില്ലയില്‍

Published : 31st January 2016 | Posted By: SMR

പാലക്കാട്: കേരള ലളിതകലാ അക്കാദമിയുടെ ‘സഞ്ചരിക്കുന്ന ചിത്രശാല’ ഇന്ന് ജില്ലയിലെത്തും. പാലക്കാട് കോട്ടമൈതാനിയില്‍ രാവിലെ പത്തിന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വൈക്കം എം കെ ഷിബു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജില്ലയിലെ ചിത്രകാരന്‍മാര്‍ പങ്കെടുക്കുന്ന വര്‍ണോല്‍സവം’ ചിത്രരചനാക്യാംപും പ്രദര്‍ശനവും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.
ഇന്ത്യയിലിതാദ്യമായാണ് കേരള ലളിതകലാഅക്കാദമിയുടെ ആഭിമുഖ്യത്തില്‍ ‘സഞ്ചരിക്കുന്ന ചിത്രശാലയെന്ന നൂതനാശയം ആവിഷ്‌ക്കരിക്കുന്നത്. കേരളീയ-ചിത്രകലാചരിത്രത്തെയും പാരമ്പര്യത്തേയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ട്ട് ഗാലറികളില്ലാത്ത പ്രദേശങ്ങളില്‍ ചിത്രകലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചിത്രകലയെ ജനകീയമാക്കുകയുമാണ് ലക്ഷ്യം.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനത്തില്‍ ചിത്രശാല ക്രമീകരിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇന്ത്യാചരിത്രമുള്‍പ്പെടെയുള്ള വിഷയങ്ങളുമായി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രശാലയെത്തും.
ചിത്രകാരന്മാരുടെ ക്ഷേമത്തിനായി ‘ചുമരില്‍ ഒരു ചിത്രം’ എന്ന ആശയം മുന്‍നിര്‍ത്തി ചിത്രവിപണനവും ലക്ഷ്യമിടുന്നുണ്ട്. ‘ചിത്രങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന ലക്ഷ്യവുമായി മുന്നേറുന്ന ചിത്രശാലയില്‍ ചിത്രകാരന്‍മാര്‍ക്ക് സ്വന്തം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും വിപ—ണിയിലെത്തിക്കാനും അവസരമുണ്ട്. ചിത്രകലാസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനും സൗകര്യമുണ്ട്.
ചിത്രകലയുടെ പ്രാരംഭചരിത്രം മുതല്‍ ആധുനികകാലഘട്ടം വരെ വിവിധ ഘട്ടങ്ങളായാണ് ആദ്യഘട്ടപ്രദര്‍ശനം ഒരുക്കുന്നത്. പ്രഗത്ഭ ചിത്രകാരന്‍മാരുടെയും ശില്പികളുടെയും രചനകളും പ്രദര്‍ശനത്തിലുണ്ട്.
ഗുഹാചിത്രങ്ങളും പുരാതന ചിത്ര-ശില്പ മാതൃകകളും ചുവര്‍ചിത്രങ്ങളും മുതല്‍ രാജാരവിവര്‍മ, കെ സിഎസ് പണിക്കര്‍, പത്മിനി, എം വി ദേവന്‍ ഉള്‍പ്പെടെ മണ്‍മറഞ്ഞവരുടെ സൃഷ്ടികളും ആധുനികകലാകാരന്‍മാരുടെ രചനകളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.
രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറുമണിവരെ പ്രദര്‍ശനമുണ്ടാകും. തുടര്‍ന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.
ചിത്രശാലാപ്രയാണം ഫെബ്രുവരി അഞ്ചിന് കാസര്‍കോട്ട് സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക