|    Sep 19 Wed, 2018 11:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സജി ചെറിയാന്‍ നിലവിളിച്ചത് പബ്ലിസിറ്റിക്ക് വേണ്ടി: കൊടിക്കുന്നില്‍ സുരേഷ്

Published : 1st September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കനത്ത മഴ പെയ്ത് ഗുരുതര സാഹചര്യമുണ്ടായിട്ടും ഒരു മൈക്ക് അനൗണ്‍സ്‌മെന്റ് പോലും നടത്താത്ത ചെങ്ങന്നൂര്‍ എംഎല്‍എ കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ പബ്ലിസിറ്റിക്ക് വേണ്ടി ചാനലില്‍ നിലവിളിക്കുകയായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
എന്നാല്‍ ചെങ്ങന്നൂരുകാര്‍ക്ക് വേണ്ടി താന്‍ നിലവിളിക്കുന്നത് പാര്‍ലമെന്റിലായിരിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കനത്ത മഴപെയ്യുമ്പോള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാതെ ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ കോടികള്‍ ചെലവഴിച്ച് കുടുംബശ്രീ സരസ് മേള സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു എംഎല്‍എയും ജില്ലാ ഭരണകൂടവും. മന്ത്രി ജി സുധാകരനാണ് മേള ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss