|    Mar 30 Thu, 2017 12:18 pm
FLASH NEWS

സജിലിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി ഉത്തരവ്

Published : 5th August 2016 | Posted By: SMR

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ട കേസിലെ പ്രതി സജിലിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനു സിജെഎം കോടതി ഉത്തരവിട്ടു. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഷിബു ദാനിയല്‍ മുമ്പാകെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനാണ് ഉത്തരവ്. കഴിഞ്ഞ ദിവസം എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയില്‍ നാലാംപ്രതിയായ സജില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു എറണാകുളം ജില്ലാ ജയിലിലേക്കയച്ചു. സജിലിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനു അനുമതി തേടി എന്‍ഐഎ എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day