|    Jul 22 Sat, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സജന്‍ പ്രകാശിന് ജോലി നല്‍കുന്നത് പരിഗണനയില്‍

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: നീന്തലില്‍ ഒളിംപിക്‌സ് യോഗ്യത നേടിയ മലയാളി താരം സജന്‍ പ്രകാശിനു ജോലി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു കായികമന്ത്രി ഇ പി ജയരാജന്‍. സജനെ അനുമോദിക്കാന്‍ കേരള അക്വാട്ടിക് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ സജന് സര്‍ക്കാരിന്റെ പാരിതോഷികമായി പത്തു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി
കേരളത്തിന്റെ അഭിമാന താരമായ സജന്‍ പ്രകാശിനെ പ്രോല്‍സാഹിപ്പിക്കുക സര്‍ക്കാരിന്റെ ദൗത്യമാണ്. സജനുള്‍പ്പെടെയുള്ള മെഡല്‍ ജേതാക്കള്‍ക്കു ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് ആരുടെയെങ്കിലും പോക്കറ്റിലൊതുങ്ങാന്‍ കായികരംഗത്തെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക