|    Jan 18 Wed, 2017 11:59 pm
FLASH NEWS

സജനയുടെ കൈപിടിച്ച് ഹര്‍ഷാദ് നടന്നു കയറി; വൈകല്യങ്ങളെ അതിജീവിച്ച്

Published : 17th October 2016 | Posted By: Abbasali tf

ചാവക്കാട്: പ്രത്യേകം തയ്യാറാക്കിയ ഷൂ ഉള്‍പ്പെടുന്ന ബെല്‍റ്റ് ധരിച്ച് മണവാട്ടിയായി സജനയെത്തിയപ്പോള്‍ വാക്കറിലായിരുന്നു വരന്‍ ഹര്‍ഷാദുല്‍ അയ്യൂബ് വിവാഹ വേദിയിലെത്തിയത്. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പുതുവീട്ടില്‍ മുഹമ്മദാലിയുടെ മകള്‍ സജനയുടേയും വാഴാനി ഏങ്കക്കാട് കാക്കശേരി വീട്ടില്‍ മുസ്തഫയുടെ മകന്‍ ഹര്‍ഷാദുല്‍ അയ്യൂബിന്റെയും വിവാഹം അങ്ങിനെ വൈകല്യങ്ങളെ അതിജീവിക്കുന്നതായി. പോളിയോ ബാധിച്ചതിനെ തുടര്‍ന്നാണ് സജനയുടെ ഇരുകാലുകളും തളര്‍ന്നത്. ജന്മനാ വൈകല്യം ബാധിച്ച ഹര്‍ഷാദുല്‍ അയ്യൂബിന്് രണ്ടടി വെച്ചാല്‍ കാല്‍ തളരും. ചെറിയൊരു വീഴ്ച മതി എല്ലു നുറുങ്ങാന്‍. ഹര്‍ഷാദുല്‍ അയ്യൂബിന്റെ ബന്ധുവായ ഒരു സ്ത്രീയാണ് സജനക്ക് വിവാഹാലോചന നടത്തിയത്. രണ്ടു പേര്‍ക്കും ഇഷ്ടമായതോടെ ഇരു വീട്ടുകാരും വിവാഹമുറപ്പിക്കുകയായിരുന്നു. മുഹമ്മദാലിയുടെ ആറു മക്കളില്‍ ഇളയവളാണ് സജന. മുസ്തഫയുടെ മൂന്നു മക്കളില്‍ ഇളയവന്‍ തന്നേയാണ് ഹര്‍ഷാദുല്‍ അയ്യൂബും. നല്ലൊരു ഗായകന്‍ കൂടിയായ ഹര്‍ഷാദുല്‍ അയ്യൂബ് നല്ലൊരു കംപ്യൂട്ടര്‍ പ്രോഗ്രാമറാണ്. ഫാഷന്‍ ഡിസൈനറാണ് സജന. മനക്കരുത്തിന്റെ നൈര്‍മല്യതയില്‍ അംഗവൈകല്യങ്ങളെ അതിജീവിച്ച്് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു നടന്നപ്പോള്‍ സാക്ഷികളായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടേറെ പേരുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക