|    Sep 22 Fri, 2017 9:53 am
Home   >  Todays Paper  >  page 7  >  

സച്ചിനെ പരിഹസിച്ച് വീഡിയോ: തന്‍മയ് ഭട്ടിന്റെ വീഡിയോ നീക്കാന്‍ പോലിസ് ഗൂഗഌനെ സമീപിക്കുന്നു

Published : 31st May 2016 | Posted By: SMR

മുംബൈ: ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറെയും ഗായിക ലത മങ്കേഷ്‌ക്കറെയും പരിഹസിക്കുന്ന തന്മയ് ഭട്ടിന്റെ വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പോലിസ് ഗൂഗ്ള്‍, യൂട്യൂബ് അധികൃതരെ സമീപിക്കും. ഭട്ടിന്റെ വീഡിയോക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
തന്മയ് ഭട്ടിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെയും മുംബൈ പോലിസില്‍ പരാതി നല്‍കി. ഭട്ടിനെതിരേ നടപടിയെക്കുന്നതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി കൂടുയാലോചന നടത്തുമെന്നും പോലിസ് അറിയിച്ചു. മെയ് 26നാണ് എഐബി ഹാസ്യ ഗ്രൂപ്പ് അംഗമായ തന്മയ് ഭട്ട് സചിനെയും ലത മങ്കേഷ്‌ക്കറെയും പരിഹസിക്കുന്ന വീഡിയോ ഫേസ്ബുക്കിലും സ്‌നാപ് ചാറ്റിലും പോസ്റ്റ് ചെയ്തത്.
സചിന്‍ വേഴ്‌സസ് ലത സിവില്‍വാര്‍ എന്ന വീഡിയോ ലത മങ്കേഷ്‌കറും സചിനും തമ്മിലുളള സംവാദ രൂപത്തിലുളളതാണ്. രണ്ടു പേരുടെയും മുഖം വികൃതമാക്കിയാണ് സംഭാഷണങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക