മുംബൈ: ക്രിക്കറ്റ്താരം സച്ചിന് ടെന്‍ഡുല്‍ക്കറേയും ഗായിക ലതാ മങ്കേഷ്കറെയും കളിയാക്കുന്ന ആക്ഷേപഹാസ്യ വീഡിയോ വിവാദമാവുന്നു. ഓള് ഇന്ത്യ ബക്ചോഡ്(എഐബി) എന്ന ഹാസ്യസംഘത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നാലുദിവസം മുന്‍പിട്ട വീഡിയോ വൈറലായതോടെ രാജ്യം ആദരിക്കുന്ന വ്യക്തികളോടുള്ള അവഹേളനമാണിതെന്നാരോപിച്ച്് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ പ്രതിഷേധസ്വരമുയര്ത്തുകയാണ്.
വീഡിയോ നിര്‍മിച്ച് പോസ്റ്റ് ചെയ്ത ഹാസ്യ കലാകാരന് തന്മയ് ഭട്ടിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും രംഗത്ത് വന്നു. സൈബര്‍ സെല്ലിലും ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.