|    Jul 23 Sun, 2017 10:25 am
Home   >  Todays Paper  >  page 11  >  

സചിന് 43ാം ജന്മദിനം

Published : 25th April 2016 | Posted By: SMR

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നലെ തന്റെ 43ാം ജന്മദിനം ആഘോഷിച്ചു. മുംബൈ എം ഐജി ക്ലബ്ബില്‍ രാവിലെയെത്തിയ സചിന്‍ ‘മെയ്ക് എ വിഷ് ഇന്ത്യ’ എന്ന സംഘടനയിലെ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിച്ചാണ് പിറന്നാള്‍ ദിനം ആഘോഷിച്ചത്.
ഈ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇതിഹാസ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷിച്ച സചിനൊപ്പം ഭാര്യ അഞ്ജലിയുമുണ്ടായിരുന്നു. പല പ്രമുഖരും സചിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക