|    Oct 23 Mon, 2017 3:34 pm
FLASH NEWS
Home   >  Sports  >  Football  >  

സചിന്‍ ചെണ്ടകൊട്ടി, അനസും വിനീതും പാടത്ത് പന്തടിച്ചു; ഐഎസ്എല്ലിന്റെ പ്രെമോ വീഡിയോ കിടു

Published : 8th October 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഇന്ത്യയിലെ കായിക പ്രേമികളെ ഫുട്‌ബോളിന്റെ മനോഹാരിതയെ കാട്ടിക്കൊടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ( ഐഎസ്എല്‍) വരവറിയിക്കാന്‍ തകര്‍പ്പന്‍ പ്രെമോ വീഡിയോയുമായി സ്റ്റാര്‍ ഇന്ത്യ. ഫ്യൂച്ചര്‍ ഹേ ഫുട്‌ബോള്‍ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ ചെണ്ടക്കൊട്ടുമ്പോള്‍ മലയാളികളുടെ അഭിമാന താരങ്ങളാണ് അനസ് എടത്തൊടികയും സികെ വിനീതും പാടത്ത് പന്ത് തട്ടി വീഡോയോയെ മനോഹരമാക്കിയിട്ടുണ്ട്. ഒപ്പം യൂജിന്‍ ലിങ്‌ദോ, ജെ ജെ ലാല്‍പെഖുല, സുനില്‍ ഛേത്രി എന്നിവരും വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അനസിന്റെ ഫുട്‌ബോള്‍ ചരിത്രവും പാടത്ത് കളി പഠിച്ച വിനീതിന്റെ ജീവിതവും വീഡിയോയിലൂടെ വര്‍ണിക്കുന്നുണ്ട്. രണ്ട് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. കേരള ബ്ലാസ്‌റ്റേഴ്‌സിനായി വിനീത് ഗോളടിക്കുമ്പോള്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ച് ചെണ്ടകൊട്ടുന്ന സചിനേയും വീഡിയോയില്‍ കാണാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക