|    Feb 18 Sun, 2018 4:06 pm
FLASH NEWS
Home   >  Sports  >  Cricket  >  

സചിന്‍ കനിഞ്ഞു, ചാംപ്യന്‍സ് ട്രോഫിയില്‍ ആവേശം വിതറാന്‍ സുധീറും ഉണ്ടാവും

Published : 29th May 2017 | Posted By: ev sports


ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മല്‍സരങ്ങള്‍ എവിടെ നടന്നാലും ഗാലറിയില്‍ ത്രിവര്‍ണപതാക ദേഹത്ത് പൂശി ആര്‍ത്ത് വിളിക്കുന്ന ഒരു ആരാധകനെ കാണാന്‍ കഴിയും. സചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകന്‍ കൂടിയായ സുധീര്‍ കുമാറെന്ന ആരാധകന്‍ ഔദ്യോഗികമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും സുധീര്‍ ക്രിക്കറ്റ് ടീമിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ്. ഇന്ത്യയുടെ മല്‍സരങ്ങള്‍ കാണാന്‍ സ്വന്തം കീശയിലെ പണം മുടക്കി മല്‍സരം കാണാന്‍ പോവുന്ന സുധീറിന് ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി മല്‍സരം കാണാന്‍ വിസ ലഭിച്ചില്ല. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍ സുധീറിന്റെ വിഷയത്തില്‍ ഇടപെടുകയും വിസ ലഭിക്കുകയും ചെയ്തു. സചിന്‍ വിരമിച്ചശേഷവും സചിന്റെ പേര് ദേഹത്ത് പൂശി മൈതാനത്ത് ആവേശം വിതറുന്ന സുധീറിനെ ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങളിലും നമുക്ക് കാണാം. ഇംഗ്ലണ്ടിനെ കടുത്ത വിസാനിയമങ്ങള്‍ സുധീറിന് വിസ തടയപ്പെട്ടുത്തിയെങ്കിലും സചിന്‍ അധികൃതര്‍ക്ക് കത്തയക്കുകയും പരിഹാരം കാണുകയുമായിരുന്നു.
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ നടക്കുന്നത്. ജൂണ്‍ നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss