|    Jul 25 Tue, 2017 8:34 pm
FLASH NEWS
Home   >  Sports  >  Cricket  >  

സചിന്‍- എ ബില്യണ്‍ ഡ്രീം; സിനിമയ്ക്ക് വേണ്ടി കേരള സര്‍ക്കാരും ചില കാര്യങ്ങള്‍ ചെയ്തു. എന്താന്നല്ലേ?

Published : 18th May 2017 | Posted By: ev sports


തിരുവന്തപുരം: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതത്തെ ഇതിവൃത്തമാക്കി ചിത്രീകരിച്ച സചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയ്ക്ക് കേരളത്തിലും ചത്തീസ്ഗഡിലും നികുതി അടക്കേണ്ട. ഇരു സംസ്ഥാനങ്ങളിലേയും മന്ത്രിസഭാ തീരുമാന പ്രകാരമാണ് സിനിമയുടെ നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചത്. സചിനെപ്പോലൊരു ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതം യുവാക്കള്‍ക്കും പുതുതലമുറയ്ക്കും പ്രചോദം നല്‍കുന്നതാണ് അഭിപ്രായപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇരു സംസ്ഥാനങ്ങളോടും നന്ദിയുണ്ടെന്നും എല്ലാവരും സിനിമ കാണണമെന്നും പ്രതിസന്ധികളെ എത്രത്തോളം കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചാണ് സചിന്‍ മറികടന്നതെന്ന് സചിന്റെ ജീവിതം കണ്ട് പഠിക്കണമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഈ മാസം 26 നാണ് സചിന്‍ എ ബില്യണ്‍ ഡ്രീം സിനിമയുടെ റിലീസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക