|    Oct 22 Mon, 2018 2:55 pm
FLASH NEWS
Home   >  Sports  >  Cricket  >  

സചിന്റെ 10ാം നമ്പര്‍ അണിഞ്ഞ് അരങ്ങേറ്റ താരം ശര്‍ദൂല്‍ താക്കൂര്‍: ആരാധകര്‍ കട്ട കലിപ്പില്‍

Published : 1st September 2017 | Posted By: ev sports

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ 10ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് അരങ്ങേറ്റ മല്‍സരം കളിച്ച ശര്‍ദുല്‍ താക്കൂറിന് ആരാധകരുടെ പൊങ്കാല. സചിന്‍ ടെണ്ടുല്‍ക്കര്‍ അണിഞ്ഞിരുന്ന 10ാം നമ്പര്‍ ജഴ്‌സി മറ്റൊരു താരത്തിനും നല്‍കില്ലെന്ന ബിസിസിഐ മുന്‍ നിലപാട് തിരുത്തപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലാണ് ശര്‍ദുല്‍ താക്കൂര്‍ 10ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് മല്‍സരത്തിനിറങ്ങിയത്. സചിന്‍ വിരമിച്ചപ്പോള്‍ ആദര സൂചകമായി 10ാം  നമ്പര്‍ ജഴ്‌സി ഐപിഎല്ലില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് പിന്‍വലിച്ചിരുന്നു. ഐപിഎല്ലില്‍ പുനെ സൂപ്പര്‍ ജെയ്ന്റിന് വേണ്ടി 10ാം നമ്പര്‍ ജഴ്‌സിയിലാണ് താക്കൂര്‍ കളിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss