|    Nov 23 Thu, 2017 3:47 am
FLASH NEWS
Home   >  Sports  >  Cricket  >  

സചിന്റെ സിനിമയ്ക്ക് ഇളവില്ലെന്ന് ബിസിസിഐ

Published : 21st April 2017 | Posted By: ev sports


മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍ക്കറുടെ സിനിമയ്ക്ക് ഇളവു നല്‍കില്ലെന്ന നിലപാടില്‍ ബിസിസിഐ. സചിനെപ്പോലൊരു ഇതിഹാസ താരത്തിന്റെ ജീവിതത്തിലും കളിക്കളത്തിലുമുള്ള അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ കുറഞ്ഞ പൈസയ്ക്ക് നല്‍കണമെന്ന നിര്‍മാതാക്കളുടെ അഭ്യര്‍ഥനയാണ് ബിസിസിഐ തള്ളിയത്.


ധോണിയുടെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയുടെ നിര്‍മാതാക്കള്‍ ഒരു കോടി രൂപ നല്‍കിയാണ് ചിത്രങ്ങള്‍ വാങ്ങിയത്. അതിനാല്‍ തന്നെ സചിന്റെ ചിത്രങ്ങള്‍ക്ക് ഇളവ് നല്‍കാനിവില്ലെന്നും ബിസിസിഐ വ്യക്തമാക്കി. അതേ സമയം സചിന്റെ വാംഖഡയിലെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സൗജന്യമായി നല്‍കാമെന്നും അറിയിച്ചു.
മെയ് 26ന് പ്രദര്‍ശനത്തിനൊരുങ്ങുന്ന സചിന്‍-എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രം ജെയിംസ് എസ്‌കിനാണ് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ നിര്‍മാതാക്കള്‍ ശ്രീകാന്ത് ഭാസിയും രവിഭഗ്ചന്ദ്കയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക