|    May 24 Wed, 2017 4:06 am
FLASH NEWS

സചിന്റെ ഫുട്‌ബോള്‍ അക്കാദമിക്ക് സര്‍ക്കാര്‍ അംഗീകാരം

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ സചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഫുട്‌ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി.
20 ഏക്കര്‍ വിസ്തൃതിയിലാണ് റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുക. സചിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ ഓരോ വര്‍ഷവും 20 കളിക്കാര്‍ക്കു വീതം പ്രവേശനം നല്‍കും. അന്താരാഷ്ട്രതലത്തിലേക്കു കേരളത്തിലെ താരങ്ങളെ ഉയര്‍ത്താനുള്ള പദ്ധതിയാണ് റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സചിന്‍ അഭിപ്രായപ്പെട്ടിരുന്നു.  വ്യത്യസ്തതലങ്ങളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ അക്കാദമിയിലൂടെ സാധിക്കും. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളി ല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് മികച്ച 100 പേരെ സംഭാവന ചെയ്യുകയാണ്  ലക്ഷ്യമെന്നും സചിന്‍ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day