|    Sep 26 Wed, 2018 3:11 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സചിനേക്കാള്‍ കേമനല്ല കോഹ്‌ലി: മുഹമ്മദ് യൂസുഫ്

Published : 19th January 2017 | Posted By: fsq

 

കറാച്ചി: സചിനേക്കാള്‍ മികച്ച താരമാണോ കോഹ്‌ലി എന്നത് ലോകത്തിലെ ക്രിക്കറ്റ് പ്രേമികളെ കുഴക്കുന്ന ചോദ്യമാണ്. നിലവിലെ കോഹ്‌ലിയുടെ പ്രകടനം സചിനെക്കാള്‍ ഉയര്‍ന്നതാണെന്നാണ് കോഹ്‌ലി ആരാധകരുടെ വാദം. എന്നാല്‍ സചിന്റെ അത്രയും പ്രതിഭയുള്ള താരമല്ല കോഹ്‌ലിയെന്ന അഭിപ്രായവുമായി മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് യൂസുഫ് രംഗത്ത്. ഇതിഹാസ താരം സചിന്റെ പ്രതിഭയ്‌ക്കൊപ്പം താരതമ്യം ചെയ്യാന്‍ മാത്രം കോഹ്‌ലി വളര്‍ന്നിട്ടില്ലെന്നും യൂസുഫ് പറഞ്ഞു. ചെറു പ്രായത്തില്‍ കോഹ്‌ലിയുടെ ഇന്നത്തെ പ്രകടനത്തേക്കാള്‍ മികവുറ്റതായിരുന്നു സചിന്റ പ്രകടനമെന്നും താരം കൂട്ടിച്ചേര്‍ത്തു.കോഹ്‌ലി മോശക്കാരനാണെന്ന് ഞാന്‍ പറയില്ല. അദ്ദേഹം അപാരമായ കഴിവുള്ള താരം തന്നെയാണ്. എന്നാല്‍ സചിന്‍ തന്നെയാണ് കൂടുതല്‍ കേമന്‍. കാരണം, അത്തരമൊരു കാലഘട്ടത്തിലാണ് സചിന്‍ ബാറ്റിങ് വിസ്മയം സൃഷ്ടിച്ചത്. ലോകത്തിലെ അതിശക്തമായ ടീമുകളും ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരുമുള്ള കാലത്തായിരുന്നു സചിന്‍ മിന്നിയത് യൂസുഫ് വിശദമാക്കി. 90കളിലെ കളിക്കാരുടെ മികവൊന്നും ഇപ്പോഴത്തെ താരങ്ങള്‍ക്കില്ല. 2011ഓടെ ഇത് അവസാനിച്ചു. 2011ലെ ലോകകപ്പിനു ശേഷം നിലവാരം കുത്തനെ ഇടിയുകയും ചെയ്തു. സചിന്‍ ലോകോത്തര കളിക്കാരനാണ്. ശക്തമായ ടീമുകള്‍ക്കും ബൗളര്‍മാര്‍ക്കുമെതിരേ സചിന്‍ നേടിയ സെഞ്ച്വറികളും റണ്‍സും മതി ഇതു മനസ്സിലാക്കാനെന്നും യൂസുഫ് ചൂണ്ടിക്കാട്ടി.സചിനെതിരേ നിരവധി തവണ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് അവിശ്വസനീയമായിരുന്നു. നിരവധി മല്‍സരങ്ങളില്‍ സചിന്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. അന്നത്തേതുപോലെയുള്ള ബൗളര്‍മാരെ കോലിക്ക് ഇപ്പോള്‍ നേരിടേണ്ടിവന്നിട്ടില്ലെന്നും മുന്‍ പാക് താരം പറഞ്ഞു. 1999 കളില്‍ പാക് ക്രിക്കറ്റിലെ അവിഭാജ്യഘടകമായാണ് യൂസുഫ് വിലയിരുത്തപ്പെട്ടിരുന്നത്. 42കാരനായ യൂസുഫിന് ടെസ്റ്റില്‍ 52. 29 ഉും ഏകദിനത്തില്‍ 41. 71 ഉും ബാറ്റിങ് ശരാശരിയുള്ള താരമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss