|    Apr 26 Wed, 2017 1:30 pm
FLASH NEWS

സഖ്യരൂപീകരണം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല: ബിഡിജെഎസ്

Published : 20th February 2016 | Posted By: SMR

കായംകുളം: സഖ്യരൂപീകരണം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് ബിഡിജെ എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന. ബിജെപിയുമായല്ലാതെ മറ്റാരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ആരോടും അയിത്തമില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ബിഡിജെഎസിന്റേതായി വ്യാഖ്യാനിക്കേണ്ടതില്ല. പാര്‍ട്ടിയുടെ അഭിപ്രായം നേതാക്കള്‍ പറയുമെന്നും തുഷാര്‍ പറഞ്ഞു.
നിരവധി നേതാക്കള്‍ സഖ്യത്തിനായി ബന്ധപ്പെട്ടുവെന്ന് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി വി ബാബു നേരത്തെ പറഞ്ഞിരുന്നു. പക്ഷെ അവരുടെ പേര് വെളിപ്പെടുത്തി ബലിയാടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day