|    Aug 21 Mon, 2017 12:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സഖ്യരാജ്യങ്ങളെ ശാന്തരാക്കി ബറാക് ഒബാമ

Published : 16th November 2016 | Posted By: SMR

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തിന്റെ അന്താരാഷ്ട്ര സഹകരണം നിലവിലെ രീതിയില്‍ തുടരുമെന്ന് സഖ്യ രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ബറാക് ഒബാമയുടെ ഉറപ്പ്. നാറ്റോയുമായുള്ള സഹകരണം തുടരാനുള്ള താല്‍പര്യം ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഒബാമ പ്രതികരിച്ചു.
പ്രസിഡന്റ് എന്നനിലയിലുള്ള അവസാന വിദേശയാത്രയ്ക്ക് ഗ്രീസിലേക്കു പുറപ്പെടുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒബാമ. ജര്‍മനി, പെറു എന്നീ രാഷ് ട്രങ്ങളും ബറാക് ഒബാമ സന്ദര്‍ശിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നാറ്റോ അംഗ രാജ്യങ്ങളുടെ സംരക്ഷണ ഗ്യാരന്റിയില്‍നിന്നു പിന്‍വാങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് റഷ്യന്‍ കടന്നുകയറ്റത്തിന് ഇടയാക്കുമെന്ന് ബാള്‍ട്ടിക് രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒബാമയുടെ പ്രസ്ഥാവന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക