|    Nov 21 Wed, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സഖ്യകക്ഷി ഇടപെടലുകള്‍ യുദ്ധക്കുറ്റങ്ങള്‍ക്കിടയാക്കി

Published : 29th August 2018 | Posted By: kasim kzm

സന്‍ആ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ അറബ് സഖ്യകക്ഷികളുടെ ഇടപെടലുകള്‍ യുദ്ധക്കുറ്റങ്ങള്‍ക്കിടയാക്കിയതായി യുഎന്‍ വസ്തുതാന്വേഷണ റിപോര്‍ട്ട്.
യമനിലെ സംഘര്‍ഷാവസ്ഥ വിലയിരുത്തുന്ന യുഎന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ വിദഗ്ധ സംഘം തയ്യാറാക്കിയ റിപോര്‍ട്ടിലാണ് സൗദി-യുഎഇ സഖ്യകക്ഷികളുടെ ഇടപെടലുകളെ കുറ്റപ്പെടുത്തിയത്.
ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സൗദിസഖ്യത്തെയും ഹൂഥി വിമതരെയും ഒരേസമയം കുറ്റപ്പെടുത്തുന്ന റിപോര്‍ട്ടില്‍ സിവിലിയന്‍ അത്യാഹിതങ്ങള്‍ കുറയ്ക്കുന്നതില്‍ രണ്ടു വിഭാഗവും പരാജയപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നുണ്ട്.
ജനവാസ കേന്ദ്രങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അന്യായമായി തടങ്കലിലകപ്പെട്ടവരും പീഡനത്തിനിരയായവരും ധാരാളമുണ്ട്. ഇതൊക്കെ തന്നെയും യുദ്ധക്കുറ്റത്തിന് സമാനമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യോമ, നാവിക നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് ജനങ്ങള്‍ക്കു ലഭിക്കേണ്ട അവശ്യ സാധനങ്ങളെ പ്രതികൂലമായി ബാധിച്ചു. സന്‍ആ വിമാനത്താവളം അടച്ചതിലൂടെ ധാരാളം രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കും ചികില്‍സ തേടിപ്പോവാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റിപോര്‍ട്ട് പറയുന്നു.
ഹൂഥികള്‍ മൂന്നു വര്‍ഷമായി ഉപരോധിച്ചിട്ടുള്ള തായിസിലെ തെക്കന്‍ പട്ടണത്തിന്റെ അവസ്ഥയെക്കുറിച്ചും യുഎന്‍ സംഘം ആശങ്ക രേഖപ്പെടുത്തി. റിപോര്‍ട്ട് അടുത്തമാസം നടക്കാനിരിക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss