|    Oct 19 Fri, 2018 12:33 pm
FLASH NEWS
Home   >  National   >  

സഖ്യം വിടാനൊരുങ്ങി ശിവസേന

Published : 19th September 2017 | Posted By: shadina sdna


മുംബൈ: കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനുമുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി ശിവസേന രംഗത്ത്. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ പാര്‍ട്ടി ഉപക്ഷിച്ച് ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്. റാണയെ ബിജെപി സ്വീകരിച്ചാല്‍ പ്രതികരിക്കുമെന്ന് ശിവസേന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളുടെ ഭാരം പാര്‍ട്ടിക്ക് ചുമക്കാനാവില്ലെന്നും തങ്ങളുടെ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തടസമാവുന്നുവെന്നും ശിവസേന ആരോപിച്ചു. രാജ്യത്ത് ബിജെപി ഭരണത്തിന്‍കീഴില്‍ പണപ്പെരുപ്പം കുതിച്ചുയരുകയാണെന്നും കര്‍ഷകരുടെ ദയനീയമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി എംപിമാരും എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ വ്യക്തമാക്കി. 2005 ലാണ് നാരായണ്‍ റാണെ ശിവസേന വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റാണെയുടെ ശക്തി കേന്ദ്രമായ കൊങ്കണില്‍ പിടിമുറുക്കാനാണ് ബിജെപിയുടെ നീക്കം. . ദസറയ്ക്ക് മുന്‍പ് പുതിയ രാഷ്ട്രീയ മാറ്റമുണ്ടാകുനെന്നാണ് സൂചനകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss